കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പതനത്തിന് ആക്കം കൂട്ടാനുതകുന്ന ഒരു തീരുമാനവുമായാണ്, ഇന്ന് കേരള സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. നമ്മളടങ്ങുന്ന അദ്ധ്യാപകസമൂഹമാണ്, ഈയൊരവസ്ഥയ്ക്ക് ഒരു പരിധിവരെയെങ്കിലും കാരണമായത്. യു.ജി.സി. നടപ്പിലാക്കുന്ന ശമ്പളപരിഷ്കരണ പാക്കേജ്, ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കാലാനുസൃതമായ മാറ്റത്തിന് വഴിതെളിക്കുന്ന ഒട്ടേറെ നിര്‍ദ്ദേശങ്ങളും വ്യവസ്ഥകളും അടങ്ങിയതാണ്. ആറാം Pay Review Committee സംഘടിപ്പിച്ചപ്പോള്‍ അതിന്‍െറ വിഷയനിര്‍ദ്ദേശങ്ങളില്‍ (terms of reference) ത്തന്നെ വ്യക്തമാക്കുന്നത്, ഈ പരിഷ്കരണത്തിന്‍െറ പ്രധാന ഉദ്ദേശം, ഏറ്റവും മികവുള്ളവരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കയും, ഭാവിയില്‍ അവരെ ഇവിടെത്തന്നെ നിലനിര്‍ത്തുകയും ചെയ്യുക എന്നുള്ളതാണ്. ഈ പാക്കേജ്, അതില്‍പ്പറഞ്ഞിരിക്കുന്ന വ്യവസ്ഥകളോടെ നടപ്പിലാക്കുന്നതിന്, കേന്ദ്രസര്‍ക്കാര്‍ , സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികമായിവരുന്ന ചെലവിന്‍െറ 80% ധനസഹായം നല്കുന്നുമുണ്ട്.
എന്നാല്‍ , മാധ്യമങ്ങളടക്കമുള്ള പൊതുജന സംസാരത്തില്‍ , കോളെജ് അദ്ധ്യാപകര്‍ അനര്‍ഹമായ എന്തോ കാര്യത്തിന് മുറവിളിക്കൂട്ടുന്നു എന്ന ഒരു ധ്വനിയാണുള്ളത്. ഇതിനു കാരണം, കോളെജ് അദ്ധ്യാപകസമൂഹത്തിന്‍െറ വലിപ്പം താരതമ്യേന ചെറുതാണ് എന്നുള്ളതും, കൊളെജ് അദ്ധ്യാപകര്‍ പൊതിവെ അസംഘടിതരാണ് എന്നുള്ളതുമാണ്. നമ്മുടെ പക്ഷം ന്യായീകരിക്കാന്‍ , നമ്മുടെ ഭാഗത്തുനിന്നും, ഫലപ്രദമായ യാതൊരു ശ്രമവും നടന്നിട്ടില്ല. യു.ജി.സി. ശമ്പളപരിഷ്കരണം, അതില്‍പ്പറഞ്ഞിരിക്കുന്ന വ്യവസ്ഥകളോടെ ഇവിടെ നടപ്പാക്കേണ്ടത്, ആവശ്യം എന്നതിലുപരി നമ്മുടെ അവകാശമാണ്. ഈയൊരു സാഹചര്യത്തില്‍ നമ്മള്‍ ഒന്നിച്ച് നിന്ന് ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്നുമനസ്സിലാക്കണം . ഈ കൂട്ടായ്മയിലേക്ക്, നമ്മള്‍ ഒരോരുത്തരും മുന്നോട്ടു വരണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ